മംഗളൂരു: ബാജ്പെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കെഞ്ചാരു, കരംബരു, ഭത്രകെരെ പ്രദേശങ്ങളില്‍ നിന്ന് കന്നുകാലി മോഷണ സംഘത്തില്‍പ്പെട്ടവരെന്നു കരുതുന്ന എട്ട് പേരെ ബജ്പെ പൊലീസ് അറസ്റ്റ് ചെയ്തു. കന്നുകാലി മോഷണം, നിയമവിരുദ്ധമായ ഇറച്ചി വില്‍പ്പന, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്.
ആദയപാടി സൈറ്റ് നിവാസിയായ മന്‍സൂര്‍ ആദയപാടി (42), തൊക്കോട്ടു-പെര്‍മന്നൂര്‍ ഗ്രാമത്തിലെ മുഹമ്മദ് അശ്വദ് (25), ഉള്ളാള്‍ താലൂക്കിലെ കൊട്ടെകേപുര നിവാസി റില്‍വാന്‍ അഹമ്മദ് എന്ന റില്ലു (26), ജോക്കാട്ടെ തോകുരുവിലെ ഹസനബ്ബ (40), ജോക്കാട്ടെ മുഹമ്മദ് റഫീഖ് (56), കെഞ്ചാരു കരമ്പാരുവിലെ അബ്ദുള്‍ റഹിമാന്‍ ഷഫീര്‍ (21), പെജവാരയിലെ ഹസന്‍ സജ്ജാദ് (18), കെഞ്ചാരുവിലെ എ.കെ. അഹമ്മദ് ആദില്‍ (20) എന്നിവരെയാണു അറസ്റ്റ് ചെയ്തത്. കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. അന്വേഷണം തുടരുകയാണ്.







