ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും കൈക്കലാക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലക്ഷം രൂപ തട്ടിയെടുത്ത കേസ്; 3 പേർ അറസ്റ്റിൽ

കാസര്‍കോട്: ആലംപാടി സ്വദേശിയെ തടഞ്ഞു നിര്‍ത്തി പഴ്‌സും എ ടി എം കാര്‍ഡും തട്ടിയെടുത്ത് 1,01000രൂപ തട്ടിപ്പറിച്ചുവെന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ . കാസർകോട് ,ഉളിയത്തടുക്കയിലെ റെയ്സ് (18), മഞ്ചത്തടുക്കയിലെ കബീർ (18), ആദിൽ (18) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റു ചെയ്തത് .മുട്ടത്തൊടി, ആലംപാടി, മിഹ്‌രാജ് ഹൗസിലെ പി എം ഖമറുദ്ദീൻ ആണ് അക്രമത്തിന് ഇരയായത്.
ബുധനാഴ്ച രാത്രി 9.30 മണിയോടെ നെല്ലിക്കുന്നിലാണ് കേസിനാസ്പദമായ സംഭവം. ഖമറുദ്ദീനെ തടഞ്ഞു നിര്‍ത്തിയ സംഘം ഭീഷണിപ്പെടുത്തിയ ശേഷം പഴ്‌സു പിടിച്ചു പറിക്കുകയും പഴ്‌സില്‍ ഉണ്ടായിരുന്ന 2000 രൂപ കൈക്കലാക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പിന്‍ നമ്പര്‍ കൈക്കലാക്കി 99,000രൂപപിന്‍വലിച്ചതായും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ഫിറോസ്

എന്താണ് കാരണം ❓

RELATED NEWS

You cannot copy content of this page