ഹാസന്‍: കാമുകനൊപ്പം ജീവിക്കുന്നതിനു രണ്ടു വയസ്സുള്ള മകനെ അരലക്ഷം രൂപയ്ക്കു വില്‍പ്പന നടത്തിയ യുവതി അറസ്റ്റില്‍. കൊപ്പള, ഹിരിയൂരിലെ ഐശ്വര്യ (25) ആണ് അറസ്റ്റിലായത്. കുഞ്ഞിനെ വില്‍ക്കാന്‍ പ്രേരിപ്പിച്ച കാമുകന്‍ ചന്ദ്രപ്പ (30)യ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ഐശ്വര്യയുടെ ഭര്‍ത്താവ് വിദൂര സ്ഥലത്താണ് ജോലി ചെയ്യുന്നത്. അതിനാല്‍ രണ്ടു വയസ്സുള്ള മകനും യുവതിയും മാത്രമാണ് വീട്ടില്‍ താമസം. ഇതിനിടയിലാണ് ചന്ദ്രപ്പയുമായി യുവതി അടുപ്പത്തിലായത്. അടുപ്പം ശക്തമായതോടെ ഭര്‍ത്താവിനെ ഒഴിവാക്കി കാമുകനൊപ്പം ജീവിക്കാനായിരുന്നു യുവതിയുടെ തീരുമാനം. എന്നാല്‍ മകനെ ഒപ്പം കൂട്ടാന്‍ കഴിയില്ലെന്നായിരുന്നു കാമുകന്റെ നിലപാട്. ഇതേ തുടര്‍ന്നാണ് മകനെ വില്‍പ്പന നടത്താന്‍ തീരുമാനിച്ചതെന്നു അന്വേഷണത്തില്‍ കണ്ടെത്തി. കൊപ്പളയിലെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കാണ് കുഞ്ഞിനെ വില്‍പ്പന നടത്തിയത്.
എന്നാല്‍ കുട്ടിയെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റ സംഭവത്തിന്റെ ചുരുളഴിഞ്ഞത്.







