കാസര്‍കോട്: മസ്ജിദിലേക്ക് പോയ ഉസ്താദ് ബംബ്രാണ, തുമ്പിയോട് ഹൗസിലെ മുഹമ്മദ് ഷഫീഖി (32)നെ കാണാതായതായി പരാതി. ഭാര്യ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംബ്രാണ ശാദുലി മസ്ജിദിലെ ഉസ്താദാണ്. പതിവു പോലെ ഞായറാഴ്ച രാവിലെ മസ്ജിദിലേക്ക് പോയതായിരുന്നു. അതിനു ശേഷം തിരിച്ചെത്തിയിരുന്നില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മുഹമ്മദ് ഷഫീഖിന്റെ ഇലക്ട്രിക് സ്‌കൂട്ടര്‍ കുമ്പള റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കണ്ടെത്തി.







