ഉള്ളാള്‍: 11 ഗ്രാം എംഡിഎംഎ വില്‍പന നടത്താനെത്തിയ ഉപ്പള സ്വദേശി ഉള്ളാള്‍ പൊലീസിന്റെ പിടിയിലായി. വാങ്ങാനെത്തിയവര്‍ രക്ഷപ്പെട്ടു. 22 കാരനായ ഷെയ്ഖ് മുഹമ്മദ് കൈഫ് ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ട് തലപ്പാടി കെ.സി. റോഡിലെ ഫലാഹ് സ്‌കൂള്‍ ബസ് സ്റ്റോപ്പിന് സമീപത്തുവച്ചാണ് യുവാവിനെ പിടികൂടിയത്. പൊലിസിനെ കണ്ട് ഷമീര്‍ കാംബ്ലെ, ജാവീദ് എന്നിവര്‍ ബൈക്കില്‍ രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് കൈഫിന്റെ കൈവശമുണ്ടായിരുന്ന ത്രാസ്, 500 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ഖ് മുഹമ്മദ് കൈഫിനെ പിന്നീട് കോടതിയില്‍ ഹാജരാക്കി.







