കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എസ്‌ഐആര്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.
പട്ടികയുടെ പകര്‍പ്പു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കു കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍ വിതരണം ചെയ്തു. ഓണ്‍ലൈനിലും പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പട്ടികയില്‍ പേരു വന്നിട്ടുണ്ടോ എന്ന് മുഴുവന്‍ സമ്മതിദായകരും ഉറപ്പാക്കണമെന്നു ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു. കരടുപട്ടികയില്‍ പേരില്ലാത്തവര്‍ ജനുവരി 14നുള്ളില്‍ അതു സംബന്ധിച്ച് അധികൃതര്‍ക്കു പരാതി നല്‍കണം. ഇത്തരക്കാരെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചു 22നു തിരുത്തിയ പട്ടിക പുറത്തിറക്കും. ഇന്നു പ്രസിദ്ധീകരിച്ച കരടുപട്ടിക അനുസരിച്ചു കാസര്‍കോട് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി 10,21,345 വോട്ടര്‍മാരുണ്ട്. ഇതില്‍ 503118 പുരുഷന്മാരാണ്. 518217 വനിതാ വോട്ടര്‍മാരും എസ്‌ഐആര്‍ വോട്ടേഴ്‌സ് ലിസ്റ്റ് പരിഷ്‌കരണമാരംഭിക്കുന്നതിനു മുമ്പ് ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ 1078256 വോട്ടര്‍മാര്‍ ആകെയുണ്ടായിരുന്നു. പഴയ വോട്ടേഴ്‌സ് ലിസ്റ്റിലുണ്ടായിരുന്നവരില്‍ 56,911 പേര്‍ പരിഷ്‌കരിച്ച കരടു വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായിട്ടുണ്ട്. നേരത്തെ വോട്ടേഴ്‌സ് ലിസ്റ്റില്‍ ഉണ്ടായിരുന്നവരും മരിച്ചവരുമായ ആളുകളും താമസം മാറ്റിയവരും മറ്റുമാണ് പരിഷ്‌കരിച്ച പട്ടികയില്‍ നിന്ന് ഒഴിവായിട്ടുള്ളത്.
പുതുക്കിയ കരടുവോട്ടര്‍ പട്ടികയില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ 107330 പുരുഷവോട്ടര്‍മാരും 104390 വനിതാ വോട്ടര്‍മാരുമാണുള്ളത്. ജില്ലയിലെ ഓരോ മണ്ഡലത്തിലേയും കരട് വോട്ടര്‍ പട്ടികയിലുള്ള വോട്ടര്‍മാരുടെ വിവരം ചുവടെ ചേര്‍ക്കുന്നു. മുന്‍ വോട്ടര്‍ പട്ടികയില്‍ ഇതേ മണ്ഡലങ്ങളിലുള്ള വോട്ടര്‍മാരുടെയും എണ്ണം ബ്രാക്കറ്റില്‍.
കാസര്‍കോട് 96161 (102440), 94803 (103706). ഉദുമ: 103513 (107078), 106938 (112290), കാഞ്ഞങ്ങാട്: 101735 (106122), തൃക്കരിപ്പൂര്‍: 94379 (97277), 102908(106911).
കരടു വോട്ടര്‍ പട്ടികയില്‍ നേരത്തെയുള്ള വോട്ടര്‍ പട്ടികയില്‍ നിന്നു മഞ്ചേശ്വരം മണ്ഡലത്തില്‍ 6445 പുരുഷ വോട്ടര്‍മാരും 9076 വനിതാ വോട്ടര്‍മാരും കുറഞ്ഞിട്ടുണ്ട്. കാസര്‍കോട് 6279 പുരുഷവോട്ടര്‍മാരും 8903 വനിതാ വോട്ടര്‍മാരും ഉദുമയില്‍ 3565 പുരുഷവോട്ടര്‍മാരും 5352 വനിതാ വോട്ടര്‍മാരും കാഞ്ഞങ്ങാട്ട് 4378 പുരുഷവോട്ടര്‍മാരും 6002 വനിതാ വോട്ടര്‍മാരും തൃക്കരിപ്പൂരില്‍ 2898 പുരുഷവോട്ടര്‍മാരും 4003 വനിതാ വോട്ടര്‍മാരുമാണ് കരടുവോട്ടര്‍ പട്ടികയില്‍ കുറഞ്ഞിട്ടുള്ളത്.







