കാസർകോട്: വാഹനാപകടത്തിൽ പരിക്കേറ്റിച്ചു ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. വലിയപറമ്പ് പൊയ്യക്കടവ് സ്വദേശി വിവി റഫീഖ് (48) ആണ് മരിച്ചത്. ഈ മാസം അഞ്ചിന് പടന്ന ഗണേഷ് മുക്കിലാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച മരണപ്പെട്ടു. പൊയ്യക്കടവ് മഹല്ല് ജുമാഅത്ത് ജോയിൻസെക്രട്ടറി ആയിരുന്നു. മുഹമ്മദ് കുഞ്ഞിയുടെയും ഖബിലയുടെയും മകനാണ്. ഹബീറയാണ് ഭാര്യ. മകൻ മുഹമ്മദ്. സഹോദരങ്ങൾ: അബ്ദുള്ള, ഫൈസൽ, തസ്ലീമ.






