തിരുവനന്തപുരം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി തങ്ങള്‍ നയിക്കുന്ന ശതാബ്ദി സന്ദേശ യാത്രക്ക് ഗംഭീര വരവേല്‍പ്പ്.
കഴിഞ്ഞ ദിവസം കന്യാകുമാരിയിലെ നാഗര്‍കോവിലില്‍ നിന്നും പ്രയാണം തുടങ്ങിയ ശതാബ്ദി സന്ദേശ യാത്ര ഇന്നലെ രാവിലെ വിഴിഞ്ഞം, ബീമാ പള്ളി മഖാമുകളില്‍ പ്രാര്‍ഥന നടത്തിയ ശേഷം പ്രയാണമാരംഭിച്ചു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വീകരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘം ചെയര്‍മാന്‍ എസ്.എ ഷാജഹാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കെ. മുരളീധരന്‍ മുഖ്യാതിഥിയായിരുന്നു.
സഈദ് മുസ്ലിയാര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സ്വാമി ഗുരുരത്‌നം ജ്ഞാന തപസി സ്‌നേഹപ്രഭാഷണം നടത്തി.
അബ്ദുല്‍ ഹമീദ് ഫൈസി, ശുഹൈബുല്‍ ഹൈതമി, സത്താര്‍ പന്തല്ലൂര്‍,
നൗഷാദ് ബാഖവി , സിദ്ദീഖ് ഫൈസി പ്രസംഗിച്ചു.
എം.ടി അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, മുശാവറ അംഗങ്ങളായ ഹംസക്കുട്ടി മുസ്ലിയാര്‍, അബ്ദുസ്സലാം ബാഖവി, സൈതാലി മുസ്ലിയാര്‍, സി.കെ അബ്ദുറഹ്‌മാന്‍ ഫൈസി, ഹൈദര്‍ ഫൈസി തുടങ്ങിയവര്‍ സംബന്ധിച്ചു.







