അവസാനത്തെ അമേരിക്കൻ പെനികൾ 140 കോടി രൂപയ്ക്കു ലേലത്തിൽ വിറ്റു!

പി പി ചെറിയാൻ

ഫിലാഡൽഫിയ :അമേരിക്കയിൽ ‘പെനി ‘ (ഒരു സെന്റ് നാണയം) ഉൽപ്പാദനം നിർത്തിയതിന് പിന്നാലെ നടന്ന ലേലത്തിൽ നാണയങ്ങൾ റെക്കോർഡ് തുകയ്ക്ക് വിറ്റു !

1793-ൽ തുടങ്ങിയ പെനി നാണയങ്ങളുടെ 232 വർഷത്തെ ചരിത്രം അവസാനിച്ചു . അമേരിക്കൻ സംസ്കാരത്തിന്റെ ഭാഗമായ ഈ നാണയത്തോടുള്ള ആദരസൂചകമായി 232 സെറ്റുകൾ ലേലം ചെയ്തു.

നവംബറിൽ ഉൽപ്പാദനം അവസാനിച്ച ശേഷം നടന്ന ലേലത്തിൽ 232 സെറ്റ് നാണയങ്ങൾ ആകെ 16.76 ദശലക്ഷം ഡോളറിനാണ് (ഏകദേശം 140 കോടി രൂപ) വിറ്റുപോയത്.

അവസാനമായി നിർമ്മിച്ച മൂന്ന് പെനികൾ അടങ്ങിയ സെറ്റ് മാത്രം 8,00,000 ഡോളറിന് (ഏകദേശം 6.7 കോടി രൂപ) ഒരാൾ സ്വന്തമാക്കി.

ഫിലാഡൽഫിയ, ഡെൻവർ മിന്റുകളിൽ അടിച്ച നാണയങ്ങളും ഒരു 24 കാരറ്റ് സ്വർണ്ണ പെനിയും അടങ്ങുന്നതായിരുന്നു ഓരോ സെറ്റും. ഇവയിൽ പ്രത്യേക ‘ഒമേഗ’ അടയാളവും പതിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page