സേവാഭാരതിക്കു ഡ്രീം ഫ്ലവർ സെൻ്റർ ആംബുലൻസ് സമ്മാനിച്ചു

കാസർകോട് : ദേശീയ സേവാഭാരതി കാസർകോട് നഗര യൂണിറ്റിനു ഡ്രീം ഫ്ലവർ എ.വി.എഫ് സെൻ്റർ പുതിയ ആംബുലൻസ് സംഭാവന ചെയ്തു. ജനാർദ്ദന ആശുപത്രിയിൽ നടന്ന ചടങ്ങിൽ ഡ്രീം ഫ്ലവർ ഏ.വി.എഫ് സെൻറർ ഡോക്ടര്‍ ജയലക്ഷ്മി സൂരജിൻ്റെ പിതാവ് ഡോ. വി.എം വിജയൻ്റെ സ്മരണാർഥമായി മാതാവ് മണിബെൻ വിജയന്‍ സേവാഭാരതി ജില്ലാ പ്രസിഡന്‍റ് ദിനേശ് എം.ടിക്ക് ആംബുലൻസ് കൈമാറി.ഡോ. കെ.പി സൂരജ്, ഡോ ജയലക്ഷ്മി സൂരജ് എന്നിവർ സന്നിഹിതരായിരുന്നു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പവിത്രന്‍ കുദ്രെപ്പാടി, …

70-കാരി വീട്ടിനുള്ളിൽ മരിച്ചനിലയിൽ; ദേഹമാകെ രക്തവും അരികിൽ കത്തിയും; വളർത്തുപട്ടി മുറിയിൽ; ഇടപ്പള്ളിയിലെ റിട്ട.അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയം

കൊച്ചി: ഇടപ്പള്ളിയിലെ വിരമിച്ച അധ്യാപികയുടെ മരണം കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ്. പോണേക്കര സ്വദേശിനി വനജ (70) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് വനജയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവുകളുണ്ടായിരുന്നു. കിടപ്പുമുറിയില്‍ ചോര വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ഒരു കത്തിയും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയിക്കുന്നതായി എളമക്കര പൊലീസ്‌ പറഞ്ഞു. ഡോഗ് സ്ക്വാഡ് രാത്രിതന്നെ സ്ഥലത്തെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. സംഭവം നടക്കുമ്പോൾ വനജ …

നടന്‍ ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാവിലെ ആയിരുന്നു അന്ത്യം.1956 ഏപ്രില്‍ നാലിനു കൂത്തുപറമ്പ്, പാട്യത്തായിരുന്നു ശ്രീനിവാസന്റെ ജനനം.കതിരൂര്‍ ഗവ. സ്‌കൂളിലും പഴശ്ശിരാജ എന്‍ എസ് എസ് കോളേജിലുമായി പഠനം പൂര്‍ത്തിയാക്കി. പിന്നീട് മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു സിനിമാ അഭിനയത്തില്‍ ഡിപ്ലോമ നേടി. പ്രശസ്ത നടന്‍ രജനികാന്ത് സഹപാഠിയായിരുന്നു. സാധാരണക്കാരുടെ ജീവിതങ്ങളെ അസാധാരണ മിഴിവോടെ അവതരിപ്പിച്ചുവെന്നതാണ് ശ്രീനിവാസനെ മറ്റു സിനിമാ പ്രവര്‍ത്തകരില്‍ നിന്നു വ്യത്യസ്തനാക്കുന്നത്. …

പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ; പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ

കണ്ണൂര്‍: പിണറായിയിലെ സ്‌ഫോടനം റീല്‍സ് ചിത്രീകരണത്തിനിടെ എന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിപിന്‍ രാജിന്റെ കൈയിലിരുന്ന് സ്‌ഫോടക വസ്തു പൊട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിപിന്‍ രാജിന്റെ സുഹൃത്താണ് പുറത്തുവന്നിരിക്കുന്ന ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. റീല്‍സ് ചിത്രീകരിക്കുമ്പോഴാണ് സ്‌ഫോടക വസ്തു വിപിന്റെ കൈയിലിരുന്ന് പൊട്ടിയതെന്ന് ദൃശ്യം തെളിയിക്കുന്നുണ്ട്. ഗുണ്ട് കത്തിച്ച ശേഷം വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെ അത് കൈയിലിരുന്ന് പൊട്ടുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. നിലവില്‍ വിപിന്‍ രാജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം നടന്നത്. കണ്ണൂര്‍ …

വെള്ളം ചോദിച്ചെത്തി; 80-കാരിയെ ഊൺമേശയിൽ കെട്ടിയിട്ട് കവർച്ച, പിന്നിൽ വീട്ടമ്മയും സംഘവും, ഒടുവിൽ പിടിയിൽ

ഇടുക്കി: പട്ടാപ്പകൽ വയോധികയെ കെട്ടിയിട്ട് കവർച്ച നടത്തിയ സംഭവത്തിൽ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചുതെങ്ങ് സ്വദേശി സരോജ (സോണിയ) ആണ് രാജാക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒൻപതരയോടെ നടുമറ്റം പാലക്കുന്നേൽ ടോമിയുടെ വീട്ടിലായിരുന്നു കവർച്ച നടന്നത്. ടോമിയുടെ അമ്മ മറിയക്കുട്ടി (80) വീട്ടിൽ ഒറ്റയ്ക്കായ സമയം നോക്കിയെത്തിയ മൂന്നംഗ സംഘം കുടിക്കാൻ വെള്ളം ചോദിച്ചാണ് വീടിനുള്ളിൽ കയറിയത്. അകത്തു കടന്ന ഉടൻ സംഘം വയോധികയെ കീഴ്പ്പെടുത്തി ഊൺമേശയിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് മറിയക്കുട്ടിയുടെ വിരലിലുണ്ടായിരുന്ന …

ദുബായിൽ നിന്നു വന്ന കാസർകോട് സ്വദേശിയെ വിമാനത്താവളത്തിൽ നിന്നു തോക്കു ചൂണ്ടി റാഞ്ചി: ബാഗും പെട്ടിയും തട്ടിയെടുത്തു ആക്രമിച്ചു; ഒടുവിൽ ഭീഷണിപ്പെടുത്തി വഴിയിൽ ഉപേക്ഷിച്ചു; സ്വർണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: ദുബൈയിൽ നിന്ന് കഴിഞ്ഞദിവസം പുലർച്ചെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ കാസർകോട് കിഴക്കേക്കര തവക്കൽ മൻസിലിലെ മുഹമ്മദ് ഷാഫിയെ (40) യെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയി ഹാൻഡ് ബാഗും ഐ ഫോണും സാധനങ്ങൾ കൊണ്ടുവന്ന പെട്ടിയും തട്ടിയെടുത്തു. സ്വർണ്ണം എവിടെയെന്ന് ചോദിച്ച് മർദ്ദിച്ച ശേഷം ആറംഗ സംഘം കാറിൽ ചുറ്റിക്കറക്കി ചോദ്യം ചെയ്യലും ഭീഷണിയും തുടർന്നു. ഒടുവിൽ ആലുവ പറവൂരിൽ ഉപേക്ഷിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നു കളയുമെന്നു ഭീഷണിപ്പെടുത്തിയെന്നു മുഹമ്മദ് ഷാഫി പോലീസിനെ അറിയിച്ചു. ആലുവ …