കേരള അസോസിയേഷൻ ഓഫ് ഡാളസ് സുവർണ്ണ ജൂബിലി : ജനുവരി 10-ന് തുടക്കം

പി പി ചെറിയാൻ ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ 50-ാം വാർഷികാഘോഷവും ക്രിസ്മസ്-പുതുവത്സര പരിപാടികളും ജനുവരി 10-ന് ആരംഭിക്കും . ഗാർലൻഡിലെ എം.ജി.എം ഓഡിറ്റോറിയത്തിൽ 6 മണി മുതൽ 8:30 വരെയാണ് ചടങ്ങുകൾ. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ നേത്ര്വത്വത്തിലുള്ള പുതിയ ഭരണസമിതിചടങ്ങിൽ ചുമതലയേൽക്കും ഇന്ത്യൻ കായികരംഗത്തെ ഇതിഹാസ ദമ്പതികളായ പത്മശ്രീ ഷൈനി വിത്സനും വിത്സൻ ചെറിയാനുമാണ് പരിപാടികളിലെ മുഖ്യാതിഥികൾ. ഒളിമ്പ്യനും അർജുന അവാർഡ് ജേതാവുമായ ഷൈനി വിത്സനും, മുൻ അന്താരാഷ്ട്ര നീന്തൽ താരവും …

ശ്രീനിവാസന്റെ സംസ്‌ക്കാര ചടങ്ങ് ഞായറാഴ്ച രാവിലെ ഉദയംപേരൂരിലെ വീട്ടില്‍; സഹപ്രവര്‍ത്തകനെ അവസാനമായി കാണാന്‍ നടന്‍ മമ്മൂട്ടി എത്തി

കൊച്ചി: അന്തരിച്ച നടന്‍ ശ്രീനിവാസന്റെ സംസ്‌ക്കാര ചടങ്ങ് ഞായറാഴ്ച രാവിലെ 10 മണിക്ക് ഉദയംപേരൂരിലെ വീട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്നുമണിവരെ പൊതുജനങ്ങള്‍ക്ക് അന്ത്യഞ്ജലി അര്‍പ്പിക്കാം. മരണ വിവരമറിഞ്ഞ് സിനിമ- രാഷ്ട്രീയ- സാമൂഹ്യ മേഖലകളിലെ പല പ്രമുഖരും കണ്ടനാട്ടെ വസതിയിലെത്തി അനുശോചനം അറിയിച്ചു. സഹപ്രവര്‍ത്തകനെ അവസാനമായി കാണാന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പം കണ്ടനാട്ടെ വീട്ടിലെത്തി. തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കര്‍, നടി സരയു, …

പാർക്കിംഗ് തകരാർ: 2.7 ലക്ഷം ഫോർഡ് വാഹനങ്ങൾ തിരിച്ചുവിളിച്ചു

പി പി ചെറിയാൻ മിഷിഗൺ: പാർക്കിംഗ് സംവിധാനത്തിലെ ഗുരുതരമായ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന് 2,70,000-ത്തിലധികം ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങൾ അമേരിക്കൻ വാഹന നിർമ്മാതാക്കളായ ഫോർഡ് തിരിച്ചുവിളിച്ചു . വാഹനം പാർക്കിംഗ് മോഡിലേക്ക് മാറ്റിയാലും കൃത്യമായി ലോക്ക് ആകാത്തതിനാൽ വാഹനം തനിയെ ഉരുണ്ടുനീങ്ങാൻ സാധ്യതയുണ്ടെന്ന കണ്ടെത്തെലിനെ തുടർന്നാണ് ഇത്‌ . 2022-2026 കാലയളവിലെ എഫ്‌ -150 ലൈറ്റ്‌നിംഗ് (എഫ്‌ -150 ), 2024-2026 മോഡൽ മസ്റ്റാംഗ് മാക്-ഇ , 2025-2026 മോഡൽ മാവെറിക് എന്നീ വാഹനങ്ങൾക്കാണ് ഈ പ്രശ്നം …

ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി നന്ദി പറയാന്‍ വാര്‍ഡിലെ വീടുകളില്‍ ആപ്പിളുകളുമായി എത്തി

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആപ്പിള്‍ ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വാര്‍ഡിലെ വീടുകളില്‍ ആപ്പിളുകളുമായെത്തി. സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തില്‍ വോട്ടര്‍മാര്‍ സന്തോഷം പ്രകടിപ്പിച്ചു. മലപ്പുറം ഊരകം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നല്ലേങ്ങര ഇബ്രാഹിമാണ് ജയിച്ചപ്പോള്‍ വീടുകളില്‍ ആപ്പിളുകളുമായി എത്തിയത്. വാര്‍ഡിലെ നാനൂറോളം വീടുകളില്‍ എത്തി വോട്ടര്‍മാരെ കണ്ട് അദ്ദേഹം നന്ദി അറിയിക്കുകയും ഒപ്പം ആപ്പിളുകള്‍ സമ്മാനിക്കുകയും ചെയ്തു. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ഇബ്രാഹിം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് പാര്‍ട്ടി …

ഹൃദയം കീഴടക്കിയ കാഴ്ച; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ 5ാം ട്വന്റി20യിലെ വെടിക്കെട്ട് ബാറ്റിങ്ങിനിടെ പന്തുകൊണ്ട് പരുക്കേറ്റ ക്യാമറാമാനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ

അഹമ്മദാബാദ്: കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാമത്തെ ടി20 മത്സരത്തിനുശേഷം ഗ്രൗണ്ടില്‍ നടന്നത് ആരാധകരെ കണ്ണീരണിയിക്കുന്ന കാഴ്ച. വെടിക്കെട്ട് ബാറ്റിങ്ങിനിടെ സിക്സര്‍ പറത്തുന്നതിനിടെ പന്തുകൊണ്ടു പരുക്കേറ്റ ക്യാമറാമാനെ ഓടിവന്ന് കെട്ടിപ്പിടിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെ പ്രവൃത്തിയാണ് ആരാധകരുടെ മനസ്സിനെ ഈറനണിയിച്ചത്. മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 25 പന്തുകളില്‍ നിന്ന് 63 റണ്‍സടിച്ച പാണ്ഡ്യ അഞ്ചു വീതം സിക്‌സുകളും ഫോറുകളുമാണ് ബൗണ്ടറി കടത്തിയത്. ബാറ്റു ചെയ്യാനിറങ്ങി ആദ്യ പന്തു തന്നെ സിക്‌സര്‍ …

സിറിയയിലെ ഐസിസ് കേന്ദ്രങ്ങളിൽ കനത്ത യുഎസ് ആക്രമണം: തിരിച്ചടിയെന്ന് ട്രംപ്

പി പി ചെറിയാൻ വാഷിംഗ്ടൺ: സിറിയയിലെ ഐസിസ് കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ സൈന്യം വൻതോതിൽ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ആഴ്ച സിറിയയിലെ പാൽമിറയിൽ രണ്ട് യുഎസ് സൈനികരും ഒരു പരിഭാഷകനും കൊല്ലപ്പെട്ടതിൻറെ പ്രതികാരമാണിതെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ‘ഓപ്പറേഷൻ ഹോക്കി സ്ട്രൈക്ക്’ എന്ന് പേരിട്ട അക്രമത്തിൽ ഐസിസ് ഭീകരർ, അവരുടെ ആയുധപ്പുരകൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. “ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് പ്രതികാരത്തിന്റെ പ്രഖ്യാപനമാണ്”- ഹെഗ്‌സെത്ത് …

അച്ചപ്പഷെട്ടിലൈനിലെ ഗണേഷ് ആചാര്യ അന്തരിച്ചു

കാസർകോട്: ബീച്ച് റോഡ്, അച്ചപ്പഷെട്ടിലൈനിലെ ഗണേഷ് ആചാര്യ (62) അന്തരിച്ചു. ഭാര്യ: ശ്രീവള്ളി. മക്കൾ: വർഷ, ശ്രേഷ്ഠ. സഹോദരങ്ങൾ: ഗിരീഷ ആചാര്യ , ഹരീഷ ആചാര്യ , മമത, ശൈലജ, പരേതനായ പ്രകാശ ആചാര്യ .

വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന 5 വയസ്സുകാരനെ ചവിട്ടി വീഴ്ത്തി; മുന്‍ ജിം പരിശീലകന്‍ അറസ്റ്റില്‍

ബെംഗളൂരു: വീടിന് മുന്നിലെ റോഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചു വയസ്സുകാരനെ ചവിട്ടി വീഴ്ത്തി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ മുന്‍ ജിം പരിശീലകന്‍ അറസ്റ്റില്‍. ബെംഗളൂര്‍ ത്യാഗരാജനഗറിലെ രഞ്ജന്‍ എന്ന രഞ്ജിത്ത് ആണ് അറസ്റ്റിലായത്. ഡിസംബര്‍ 14 ന് നടന്ന സംഭവത്തിന്റെ സിസടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീവ് ജെയിന്‍ എന്ന കുട്ടിയെ ആണ് ചവിട്ടി വീഴ്ത്തിയത്. മറ്റ് കുട്ടികളോടൊപ്പം മുത്തശ്ശിയുടെ വീടിനടുത്ത് കളിക്കുമ്പോഴാണ് സംഭവം. കുട്ടിയുടെ അമ്മ ദീപിക ജെയിന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. മകനെ ഒരു ഫുട്‌ബോള്‍ പോലെ ചവിട്ടി …

പതാക ഉയര്‍ത്തി; മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് തുടക്കമായി

മഞ്ചേശ്വരം: പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് തുടക്കമായി.ദര്‍ഗ കമ്മിറ്റി പ്രസിഡന്റും ഉറൂസ് കമ്മിറ്റി മുഖ്യ ഉപദേശകനുമായ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തിയതോടെയാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്.25 രാത്രി 8:30 ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.സയ്യിദ് എം.എ അതാവുള്ള തങ്ങള്‍ അധ്യക്ഷത വഹിക്കും. മജ്ലിസിന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി തങ്ങള്‍ നേതൃത്വം നല്‍കും. ഫാറൂഖ് നഈമി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.28 …

ഡിജിറ്റല്‍ അറസ്റ്റ്; നീലേശ്വരത്തെ ഡോക്ടറുടെ 1.10 കോടി രൂപ തട്ടി; തട്ടിപ്പ് സംഘത്തിനു റിക്രൂട്ടിംഗ് ഏജന്‍സി ഉള്ളതായി സംശയം

കാസര്‍കോട്: ഡിജിറ്റല്‍ അറസ്റ്റിന്റെ പേരില്‍ ഡോക്ടറുടെ 1.10 കോടി രൂപ തട്ടിയെടുത്തതായി പരാതി. നീലേശ്വരം സ്വദേശിയായ 80 കാരനാണ് തട്ടിപ്പിനിരയായത്. പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ഡോക്ടര്‍ നല്‍കിയ പരാതിയിന്മേല്‍ കാസര്‍കോട് സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഡിസംബര്‍ നാലിനും 15നുമിടയിലുള്ള ദിവസങ്ങളില്‍ മൂന്നു തവണകളായാണ് പണം തട്ടിയെടുത്തത്. പൊലീസെന്ന വ്യാജേന വിളിച്ചാണ് സംഘം ഡോക്ടറുടെ പണം തട്ടിയെടുത്തത്. മൂന്നാം തവണയും അക്കൗണ്ടില്‍ നിന്ന് പണം പോയതോടെയാണ് താന്‍ തട്ടിപ്പിനിരയായെന്ന കാര്യം ഡോക്ടര്‍ക്കു മനസ്സിലായതെന്നു പറയുന്നു. എന്നാല്‍ ഡിജിറ്റല്‍ അറസ്റ്റ് …

ഡാളസ് സി.എസ്.ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച

പി പി ചെറിയാൻ ഡാളസ്: സി.എസ്.ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്റെ ക്രിസ്മസ് കരോൾ 21 ഞായറാഴ്ച വൈകിട്ടു ആഘോഷിക്കും. ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും. സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ . റോബിൻ വർഗീസ് മുഖ്യാതിഥിയായിരിക്കും . ക്രിസ്മസ് സന്ദേശംഅദ്ദേഹം നൽകും. ഇടവക വികാരി റവ റെജീവ് സുഗുനേതൃത്വം നൽകും. സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ ഈ വർഷത്തെ കരോൾ സർവീസിന്റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികളെയും സുഹൃത്തുക്കളെയും ഈ …

പിതാവിന്റെ വിയോഗ വാര്‍ത്തയറിയാതെ വിനീത് ശ്രീനിവാസന്‍; മരണം സ്ഥിരീകരിക്കുന്നത് ചെന്നൈയിലേക്കുള്ള വിമാന യാത്രയ്ക്കിടെ

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ ശ്രീനിവാസന്റെ വേര്‍പാട് മലയാള സിനിമയെ സംബന്ധിച്ച് തീരാനഷ്ടമാണ്. ഡയാലിസിസിനായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നായിരുന്നു അന്ത്യം. എന്നാല്‍ അച്ഛന്റെ മരണവിവരം അറിയാതെ ചെന്നൈയിലേക്ക് പോയിരിക്കുകയാണ് മൂത്തമകന്‍ വിനീത് ശ്രീനിവാസന്‍. വിയോഗ വാര്‍ത്തയ്ക്ക് തൊട്ടുമുമ്പാണ് അദ്ദേഹം കൊച്ചി വിമാനത്താവളത്തില്‍ നിന്നും യാത്ര തിരിച്ചത്. ചെന്നൈയില്‍ എത്തിയതിന് ശേഷം മാത്രമായിരിക്കും വിനീത് അച്ഛന്റെ വേര്‍പാടിനെക്കുറിച്ച് അറിയുന്നത്. വിമാനം ലാന്‍ഡ് ചെയ്താലുടന്‍ ഈ വാര്‍ത്ത വിനീതിനെ തേടിയെത്തും. അവിടെ നിന്നും താരം …

13കാരിയെ പീഡിപ്പിച്ചു; 45കാരനായ ബാപ്പ അറസ്റ്റില്‍

കാസര്‍കോട്: 13കാരിയായ മകളെ ശാരീരികമായി ഉപദ്രവിച്ച ബാപ്പയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലെത്തി താമസിച്ചു വരികയായിരുന്നു പ്രതി. പിതാവിന്റെ പീഡനം സംബന്ധിച്ച് പെണ്‍കുട്ടി അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് പോക്‌സോ കേസെടുത്തത്.

രാജധാനി എക്‌സ്പ്രസ് ഇടിച്ചു 8 ആനകള്‍ ചത്തു; അഞ്ചു ബോഗികള്‍ മറിഞ്ഞു

ദിസ്പുര്‍: ആസാമിലെ ഹൊജായ് ജില്ലയില്‍ റെയില്‍പാളത്തില്‍ കയറിയ ആനക്കൂട്ടത്തെ ഇടിച്ച് സായ് രംഗ-ന്യൂഡല്‍ഹി രാജധാനി-എക്‌സ്പ്രസിന്റെ അഞ്ചു ബോഗികള്‍ മറിഞ്ഞു. ട്രെയിന്റെ എഞ്ചിനും പാളം തെറ്റി. ഭാഗ്യം കൊണ്ട് യാത്രക്കാര്‍ക്കു അപകടമൊന്നുമുണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ എട്ട് ആനകള്‍ ചത്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ഹൊജായ് ജില്ലയിലെ ചങ്ജുരൈ വനമേഖലയിലാണ് അപകടമുണ്ടായതെന്നു ഫോറസ്റ്റ് അധികൃതര്‍ വിശദീകരിച്ചു. പുലര്‍ച്ചെ ഇതുവഴി ഓടേണ്ടിയിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ മറ്റു ലൈനുകളിലൂടെ തിരിച്ചു വിട്ടു. അപകടമുണ്ടായ പാളത്തില്‍ സര്‍വ്വീസ് പുനഃസ്ഥാപിക്കുന്നതിനു തിരക്കിട്ട അറ്റകുറ്റപ്പണികള്‍ തുടരുന്നു.

ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ തുടങ്ങും

ചെറുവത്തൂര്‍: പിലിക്കോട് ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം നാളെ മുതല്‍ 28 വരെ വിവിധ പരിപാടികളോടെ നടക്കും. നാളെ വൈകുന്നേരം 5 ന് ആചാര്യന്മാര്‍ക്കുള്ള വരവേല്‍പ്പ്. തുടര്‍ന്ന് ദീപാരാധന. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ തരണനെല്ലൂര്‍ തെക്കിനേടത്ത് പത്മനാഭന്‍ ഉണ്ണി നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തുന്നതോട് കൂടി സപ്താഹ യജ്ഞത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം നടക്കും. കോഴിക്കോട് കല്ലമ്പള്ളി നാരായണന്‍ നമ്പൂതിരി, കല്ലമ്പള്ളി ജയന്‍ നമ്പൂതിരി എന്നിവരാണ് യജ്ഞാചാര്യന്മാര്‍. 22 മുതല്‍ …

മേൽബാര കിഴക്കേക്കരയിലെ മാധവി അന്തരിച്ചു

കാസർകോട്:ഉദുമ, മേൽബാര, കിഴക്കേക്കരയിലെ പരേതനായ കുഞ്ഞിരാമൻ്റെ ഭാര്യ മാധവി (85) അന്തരിച്ചു. മക്കൾ: തങ്കമണി, രോഹിണി, സുരേഷൻ, സതീഷൻ , പരേതരായ കുഞ്ഞിക്കണ്ണൻ, ബാബു. മരുമക്കൾ: ഗംഗാധരൻ മല്ലം, ചിത്ര, രജനി, ദീപിക, രജിത, ഗംഗാധരൻ ആദൂർ. സഹോദരങ്ങൾ: കരിയൻ, വെള്ളച്ചി, ചോയിച്ചി (എല്ലാവരും ചെർക്കാപാറ), ജാനകി (മീങ്ങോത്ത്), പരേതരായ കോരൻ, കണ്ണൻ, കുഞ്ഞിരാമൻ.

ബോംബെ സിനിമയുടെ മുപ്പതാം വാര്‍ഷികാഘോഷം; മണിരത്‌നവും മനീഷ കൊയ്‌രാളയും ബേക്കലില്‍

കാസര്‍കോട്: ബോംബെ സിനിമയുടെ മുപ്പതാം വാര്‍ഷികാഘോഷത്തിനായി വിഖ്യാത ചലച്ചിത്ര പ്രവര്‍ത്തകരായ മണി രത്‌നവും മനീഷ കൊയ്‌രാളയും ശനിയാഴ്ച രാവിലെ ബേക്കല്‍ കോട്ടയില്‍ എത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഇരുവരെയും സ്വീകരിച്ചു.30 വര്‍ഷം മുമ്പ് ഷൈലാബാനുവായി അഭിനയിച്ച കോട്ടക്കൊത്തളങ്ങളില്‍ മനീഷ കൊയ്‌രാള വീണ്ടും കാലുകുത്തിയപ്പോള്‍ അത് ചരിത്ര നിമിഷമായി മാറി. ‘ഉയിരേ…’ എന്നു തുടങ്ങുന്ന നിത്യഹരിത ഗാനത്തിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകള്‍ മനീഷ കൊയ്‌രാളെയെയും സംവിധായകന്‍ മണിരത്‌നത്തെയും 30 വര്‍ഷങ്ങള്‍ക്കു പിന്നിലേയ്ക്ക് കൊണ്ടുപോയി. തളങ്കരയുടെ …

രാവണേശ്വരത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; അഞ്ചു ദിവസത്തിനുള്ളില്‍ ജില്ലയില്‍ ജീവനൊടുക്കിയത് മൂന്ന് വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: കാഞ്ഞങ്ങാട് കേന്ദ്രീയ വിദ്യാലയത്തിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവണേശ്വരം, കുന്നുപാറയിലെ കരിപ്പാടക്കന്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ പി. രമിത്ത് (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിനകത്തു തൂങ്ങിയ നിലയില്‍ കാണപ്പെട്ട രമിത്തിനെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രജിതയാണ് മാതാവ്. സഹോദരി: റിതിക.പഠനത്തില്‍ മിടുക്കനും ചെസ് താരവുമായ രമിത്തിന്റെ മരണം നാടിനെയും സ്‌കൂളിനെയും കണ്ണീരിലാഴ്ത്തി. രമിത്തിനോടുള്ള ആദരസൂചകമായി സ്‌കൂളിനു ശനിയാഴ്ച അവധി നല്‍കി. അഞ്ചു ദിവസത്തിനുള്ളില്‍ കാസര്‍കോട് ജില്ലയില്‍ …