മഞ്ചേശ്വരം: പ്രസിദ്ധമായ ഉദ്യാവരം ആയിരം ജമാഅത്ത് ഉറൂസിന് തുടക്കമായി.
ദര്‍ഗ കമ്മിറ്റി പ്രസിഡന്റും ഉറൂസ് കമ്മിറ്റി മുഖ്യ ഉപദേശകനുമായ സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ഉദ്യാവരം പതാക ഉയര്‍ത്തിയതോടെയാണ് രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ഉറൂസിന് തുടക്കം കുറിച്ചത്.
25 രാത്രി 8:30 ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് എം.എ അതാവുള്ള തങ്ങള്‍ അധ്യക്ഷത വഹിക്കും. മജ്ലിസിന് സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി കടലുണ്ടി തങ്ങള്‍ നേതൃത്വം നല്‍കും. ഫാറൂഖ് നഈമി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തും.
28 രാവിലെ 9 മുതല്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും.
ജനുവരി 3 വൈകിട്ട് 3ന് നടക്കുന്ന മാനവ സൗഹൃദ സംഗമത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രഭാഷകരും മത സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. ജനുവരി 3ന് രാത്രി നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റും ആയിരം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 4ന് രാവിലെ പ്രഭാത നിസ്‌കാരത്തിന് ശേഷം ലക്ഷങ്ങള്‍ക്ക് അന്നദാന വിതരണം നടത്തും.






