കാസര്‍കോട്: 13കാരിയായ മകളെ ശാരീരികമായി ഉപദ്രവിച്ച ബാപ്പയെ പൊലീസ് പോക്‌സോ പ്രകാരം അറസ്റ്റു ചെയ്തു. അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരമാണ് അറസ്റ്റ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉത്തരേന്ത്യയില്‍ നിന്നു കേരളത്തിലെത്തി താമസിച്ചു വരികയായിരുന്നു പ്രതി. പിതാവിന്റെ പീഡനം സംബന്ധിച്ച് പെണ്‍കുട്ടി അധ്യാപികമാരോട് പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അമ്പലത്തറ പൊലീസ് പോക്‌സോ കേസെടുത്തത്.






