കാസര്‍കോട്: മകന് ജോലിക്ക് പോകാന്‍ കഴിയാത്ത വിഷമത്തില്‍ വയോധിക കടലില്‍ ചാടി ജീവനൊടുക്കി. നീലേശ്വരം, തൈക്കടപ്പുറം, പുതിയ വീട്ടിലെ കരുണന്റെ ഭാര്യ പി വി ജാനകി (82) യാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും അഞ്ചര മണിക്കും ഇടയിലുള്ള ഏതോ സമയത്ത് വയോധിക കടലില്‍ ചാടുകയായിരുന്നുവെന്നു സംശയിക്കുന്നു. മരക്കാപ്പ് കടപ്പുറത്താണ് മൃതദേഹം കാണപ്പെട്ടത്. തൃക്കരിപ്പൂര്‍ തീരദേശ പൊലീസ് കേസെടുത്തു.
മകന്‍: പി വി പ്രകാശന്‍. മരുമകള്‍: കെ വി സൗമിനി.







