കാസര്‍കോട്: കുറ്റിക്കോല്‍ കളക്കരയില്‍ 58 കാരനെ വീട്ടു പറമ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേത്തൊട്ടി ഹൗസിലെ ബൈരന്റെ മകന്‍ എച്ച് രാമന്‍ (58)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നതായിരുന്നു. വെള്ളിയാഴ്ച രാവിലെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് മൃതദേഹം വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ബേഡകം പൊലീസ്ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. ഭാര്യ: ജാനകി. മക്കള്‍: രമ, പരേതനായ രാജേഷ്. മരുമകന്‍: കൃഷ്ണന്‍ ബേക്കല്‍.







