കാസര്‍കോട്: ഒരായുഷ്‌കാലം മുഴുവന്‍ സൈക്കിളുകള്‍ക്കൊപ്പം
ജീവിച്ച ഉപ്പള ചെറുഗോളിയിലെ പരമേശ്വര ഷെട്ടിഗാര്‍ (79) യാത്രയായി. ബുധനാഴ്ച രാത്രി മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 61 വര്‍ഷക്കാലം സൈക്കിള്‍ ഷോപ്പ് നടത്തി വരികയായിരുന്നു. ദീര്‍ഘകാലം കുക്കാറില്‍ ശ്രീരാമ സൈക്കിള്‍ ഷോപ്പ് നടത്തിയിരുന്ന പരമേശ്വര ഷെട്ടിഗാര്‍ ഏഴു വര്‍ഷം മുമ്പാണ് ഷോപ്പ് ഉപ്പള, നയാബസാറിലേക്ക് മാറ്റിയത്. കാരവല്‍ ഏജന്റ് കൂടിയായിരുന്ന ഇദ്ദേഹം ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.
ഭാര്യ: സുന്ദരി. മക്കള്‍: മഹാലക്ഷ്മി, ഉഷാകുമാരി, ചന്ദ്രകല, ജയരാമ, രാമകൃഷ്ണ. മരുമക്കള്‍: ജയരാമ, ലോകേഷ.







