കാസര്‍കോട്: ബേളയിലെ കൗമുദി ഗ്രാമീണ നേത്രാലയയിലെ ജീവനക്കാരന്‍ ബേള, മജീര്‍പ്പള്ളക്കട്ടയിലെ രാഘവന്‍ (56) കുഴഞ്ഞു വീണു മരിച്ചു. മൊഗ്രാല്‍പുത്തൂര്‍ സ്വദേശിയാണ്. ആശുപത്രിയുടെ ഉടമസ്ഥതയില്‍ മാന്യയിലുള്ള തോട്ടത്തില്‍ പണിക്കാരെയും കൂട്ടി തേങ്ങ പറിക്കാന്‍ എത്തിയതായിരുന്നു. ഇതിനിടയില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി ജോലിക്കൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന രാഘവന്റെ ആകസ്മിക വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.
ഭാര്യ: മോഹിനി. മക്കള്‍: നവിനാശ്, നവ്യ. മരുമക്കള്‍: മീനാക്ഷി, സജിത്ത്. സഹോദരങ്ങള്‍: മണികണ്ഠന്‍, സുധാകരന്‍, ഉമേശ്, ബാലകൃഷ്ണ, ചന്ദ്രശേഖര, ജഗദീശ്, ചന്ദ്രാവതി.







