കാസര്‍കോട്: യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ടയിലെ അഭിറാം(34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് യുവാവിനെ അടുക്കളയിലെ ജനല്‍കമ്പിയില്‍ വെള്ളമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവിധ ക്ഷേത്രങ്ങളില്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് സഹായിയായി പോകാറുണ്ടായിരുന്നു. രാവിലെ അടുക്കളയിലെത്തിയ മാതാവ് സാവിത്രിയാണ് തൂങ്ങിയ നിലയില്‍ മകനെ ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് വീട്ടില്‍ എത്തി. നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ ഡോ.പരമേശ്വര ഷെപ്പിലയവരാണ് പിതാവ്. ഭാര്യ: ശിവപ്രിയ(ചെറുകുന്ന്). സഹോദരികള്‍: സന്ധ്യ, സ്മിത.







