കൊല്ലം: പൊലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയില്‍ പൊലീസുകാരന് സസ്‌പെന്‍ഷന്‍. നീണ്ടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നവാസിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്. സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവര്‍ത്തി ചെയ്തുവെന്നതിനാണ് സസ്‌പെന്‍ഷന്‍.
നവംബര്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. പാറാവ് ഡ്യൂട്ടി കഴിഞ്ഞ് വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിയാണ് സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റിലെ തന്നെ ഉദ്യോഗസ്ഥന്റെ അതിക്രമത്തിന് ഇരയായത്. സംഭവത്തിന് പിന്നാലെ പൊലീസുകാരി കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. ചവറ പൊലീസ് കേസെടുത്തു. പിന്നാലെയാണ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കിയത്.







