കാസര്‍കോട്: സ്‌കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൊഗ്രാലില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഈമാസം 29 മുതല്‍ മൊഗ്രാല്‍ ജി.വി.എച്ച്.എസ്എസിലാണ് കലോല്‍സവം നടക്കുന്നത്. കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസ് സ്‌കൂളില്‍ കാവല്‍ ഏര്‍പ്പെടുത്തി. കലോല്‍സവ ദിവസങ്ങളില്‍ 200 ഓളം പൊലീസ് സ്ഥലത്തുണ്ടാകും. പൊലീസിന്റെ നിരിക്ഷണ ക്യാമറകള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥാപിക്കും. ഷാഡോ പൊലീസും മഫ്തിയിലുള്ള പൊലീസും എല്ലാ വേദികള്‍ക്ക് സമീപമുണ്ടാകും. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് പൊലീസ് നടപടി. ആരെങ്കിലും കലോല്‍സവം തടസപ്പെടുത്തുകയോ സംഘര്‍ഷമുണ്ടാക്കുകയോ അക്രമം നടത്തുകയോ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കും. ജാമ്യമില്ലാത്ത വകുപ്പനുസരിച്ചായിക്കും കേസെടുക്കുകയെന്ന് കുമ്പള ഇന്‍സ്‌പെക്ടര്‍ ടികെ മുകുന്ദന്‍, എസ് ഐ കെ ശ്രീജേഷ് എന്നിവര്‍ അറിയിച്ചു.







