മൊഗ്രാല്‍: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കുമ്പള ഗ്രാമപഞ്ചായത്തില്‍ ശക്തമായ ത്രികോണ
മത്സരം നടന്ന വാര്‍ഡുകളിലെപ്പോലും വിജയികളെ മൂന്നുപേര്‍ മുന്‍കൂട്ടി പ്രവചിച്ചു.നാങ്കി റോഡിലെ കെ പി അഷ്‌റഫ്,മീലാദ് നഗറിലെ അര്‍ഷാദ് ഹുബ്ലി, ഫാത്തിമത്ത് ശരീഫ എന്നിവരാണ് വിജയികളെ മുന്‍കൂട്ടി കൃത്യമായിപ്രവചിച്ചത്.
24 വാര്‍ഡുകളില്‍ 22എണ്ണ തിലെ വിജയികളെ ഇവര്‍ കൃത്യമായി പ്രവചിച്ചു.പ്രവചന മത്സരത്തില്‍ ഇവര്‍വിജയ കിരീടം ചൂടി.
മൊഗ്രാല്‍ ദേശീയ വേദിയാണ് വോട്ടര്‍മാര്‍ക്കായി വോട്ടെടുപ്പ് ദിവസം വരെ ഓണ്‍ലൈന്‍ പ്രവചനം മത്സരം ഒരുക്കിയത്. തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്, തിരഞ്ഞെടുപ്പ് മത്സരത്തെക്കാള്‍ വാശി യും ചൂടുമായിരുന്നു.
കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ മുന്നൂറില്‍പ്പരം വോട്ടര്‍മാര്‍ പ്രവചന മത്സരത്തില്‍ പങ്കെടുത്തു.
വിജയികള്‍ക്ക് അടുത്തമാസം ആദ്യം പൊതു പരിപാടിയില്‍ സമ്മാനങ്ങള്‍ നല്‍കുമെന്ന് ദേശീയവേദി പ്രസിഡണ്ട് എ എം സിദ്ധീഖ് റഹ്‌മാന്‍, ജനറല്‍ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി അറിയിച്ചു.







