മംഗളൂരു: സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് തൊഴിലാളിക്ക് ദാരുണാന്ത്യം.
തൊക്കോട്ടിലെ കല്ലാപ്പു സേവന്തിഗുട്ടുവിന് സമീപമാണ് സംഭവം. ഹുന്‍ഗുണ്ട് നിവാസിയായ ബാലപ്പ (45) ആണ് മരിച്ചത്. സ്വകാര്യ സ്ഥലത്ത് അഞ്ച് തൊഴിലാളികള്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കെയായിരുന്നു. ജെസിബി ഉപയോഗിച്ച് മണ്ണില്‍ കുഴിക്കുന്നതിനിടെ മണ്‍തിട്ട ഇടിഞ്ഞുവീഴുകയായിരുന്നു.
അപകടത്തില്‍ മണ്ണിനടിയില്‍പ്പെട്ട ബാലപ്പയ്ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണവും സംഭവിച്ചു. ഉള്ളാല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







