കാസര്‍കോട്: കര്‍ണാടക ഹാസനില്‍ വെള്ളം നിറഞ്ഞ ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.
കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകന്‍ ഐഡന്‍ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഫ്‌ളാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. സഹോദരന്‍: ഓസ്റ്റിന്‍







