അമേരിക്കയിലും നായ ശൗര്യക്കാരൻ തന്നെ : പ്രഭാതസവാരിക്ക് ഇറങ്ങിയയാൾ നായയുടെ കടിയേറ്റു മരിച്ചു; സ്ത്രീക്കും കുട്ടിക്കും പരിക്ക്

പി പി ചെറിയാൻ

ഹാരിസ് കൗണ്ടി, ടെക്സസ്: കാറ്റിയിലെ മേസൺ ക്രീക്ക് ഹൈക്ക് ആൻഡ് ബൈക്ക് ട്രയലിൽ മൂന്ന് നായകളുടെ ആക്രമണത്തിൽ 60 വയസ്സുകാരൻ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഒരു സ്ത്രീക്കും ചെറിയ കുഞ്ഞിനും പരിക്കേറ്റു .

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. പതിവായി ഈ വഴിയിലൂടെ പ്രഭാതസവാരിക്ക് പോകുന്നയാളാണ് ആക്രമിക്കപ്പെട്ടത്. അദ്ദേഹം തിരിച്ചെത്തത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ നടത്തിയ അന്വേഷനത്തിലാണ് മരണം സ്ഥിരീകരിച്ചത്.

നായകൾ വളരെ അക്രമാസക്തരായിരുന്നെന്നും ഇദ്ദേഹത്തിന് ഗുരുതരമായ പരിക്കുകൾ ഏറ്റിരുന്നുവെന്നും പോലീസ് അറിയിച്ചു. ആക്രമണം കണ്ട നാട്ടുകാർ ഓടിയെത്തിയതിനെത്തുടർന്നാണ് നായകൾ പിന്മാറിയത്.

ആക്രമണത്തിന് ശേഷം നായകൾ സമീപത്തെ തെരുവിലെത്തി 30-വയസ്സോളം പ്രായം വരുന്ന സ്ത്രീയെയും അവരുടെ 3 വയസ്സുള്ള മകളെയും ആക്രമിച്ചു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമകാരികളായ മൂന്ന് നായ്ക്കളെയുംഅധികൃതർ കണ്ടെത്തി. ഒരു നായയെ മയക്കുവെടി വെച്ചാണ് പിടികൂടിയത്.

നായകൾ എങ്ങനെ പുറത്തെത്തി എന്നതിനെക്കുറിച്ച് ഉടമകളെ ചോദ്യം ചെയ്യുകയാണെന്ന് പോലീസ് അറിയിച്ചു. നായകളുടെ പൂർവ്വ ചരിത്രം പരിശോധിച്ചുവരികയാണ്. ഉടമകൾക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തണമോ എന്ന കാര്യം തീരുമാനിച്ചിട്ടില്ല. നായകളെ 10 ദിവസത്തേക്ക് നിരീക്ഷണത്തിൽ വെച്ച ശേഷം കോടതിയുടെ തീരുമാനപ്രകാരം തുടർനടപടി സ്വീകരിക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page