കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്ത് രണ്ടാംവാര്‍ഡില്‍ ഇടതു മുന്നണി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന അഷ്‌റഫ് പച്ചിലമ്പാറയുടെ വീടിനു നേരെ അക്രമം നടത്തിയ സംഭവത്തില്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ അഞ്ചു പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. അഷ്‌റഫിന്റെ മകള്‍ ഫാത്തിമത്ത് സൈല (23) യുടെ പരാതി പ്രകാരം മഷ്‌ക്കൂള്‍ മഷൂഖ്, കെ എസ് മൂസ, കെ എസ് സത്താര്‍, മോണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. വോട്ടെണ്ണല്‍ ദിവസമായ ശനിയാഴ്ച വൈകുന്നേരം ഒരു സംഘം ആള്‍ക്കാര്‍ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും വീടിനു നേരെ കല്ലും പടക്കവും എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ പരാതിക്കാരിക്കും മാതാവ് അവ്വാബിക്കും സഹോദരി അമീറയ്ക്കും പരിക്കേറ്റിരുന്നു.







