വാഷിങ്ടണ്‍: അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിൽ വെടിവെപ്പ്. രണ്ടുപേര്‍ കൊല്ലപ്പെട്ടു. റോഡ് ഐലന്‍ഡിലെ സര്‍വകലാശാല കാമ്പസില്‍ ശനിയാഴ്ച വൈകീട്ടോടെയാണ് സംഭവം. നിരവധി പേര്‍ക്ക് വെടിയേറ്റതായും റിപ്പോർട്ട് ഉണ്ട്. രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് സ്ഥിരീകരിച്ചു. വൈകീട്ട് 4.15-ഓടെയാണ് സര്‍വകലാശാല അധികൃതര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്. എല്ലാവരും സുരക്ഷിത സ്ഥലങ്ങളില്‍ തുടരാനും മൊബൈല്‍ഫോണുകള്‍ ഉള്‍പ്പെടെ സൈലന്റായി സൂക്ഷിക്കാനും നിര്‍ദേശമുണ്ടായി. സംഭവത്തില്‍ എഫ്ബിഐ ഉള്‍പ്പെടെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളോട് ക്യാമ്പസിനു പുറത്തേക്ക് പോകുന്നത് ഒഴിവാക്കാണമെന്ന് യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റീന എച്ച് പാക്സൺ നിർദേശിച്ചിട്ടുണ്ട്. ക്യാമ്പസിൻ്റെ പല ഭാഗങ്ങളും അടച്ചിരിക്കുകയാണെന്നും വെടിയുതിർത്ത പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ക്രിസ്റ്റീന എച്ച് വ്യക്തമാക്കി. ആക്രമണം സമൂഹത്തിൽ വലിയ ഭയത്തിനും ഉത്കണ്ഠയ്ക്കും കാരണമായിട്ടുണ്ടെന്നും ക്രിസ്റ്റീന പ്രതികരിച്ചു.







