കാസര്‍കോട്: ചെറുവത്തൂര്‍, മടക്കരയില്‍ തെരഞ്ഞെടുപ്പ് വിജയാഹ്ലാദം പ്രകടനം നടത്തുകയായിരുന്ന എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ക്കു നേരെ അക്രമം. ശനിയാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് അക്രമം ഉണ്ടായത്. പൊലീസെത്തി ലാത്തി വീശിയതോടെ അക്രമികള്‍ ചിതറിയോടി. ചെറുവത്തൂര്‍ പഞ്ചായത്തില്‍ വിജയിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം മടക്കരയില്‍ എത്തിയപ്പോള്‍ മുസ്ലീംലീഗ് പ്രവര്‍ത്തകരായ ഒരു സംഘം ഇരുമ്പുവടി, മരവടി, ചങ്ങല എന്നിവ ഉപയോഗിച്ച് അക്രമം നടത്തുകയായിരുന്നുവെന്നു ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു. അക്രമത്തില്‍ എല്‍ ഡി എഫ് പ്രവര്‍ത്തകനായ രമേശനു ഗുരുതരമായി പരിക്കേല്‍ക്കുകയും അലന്‍, ജനേഷ്, അര്‍ജുന്‍, രജിത, അക്ഷയ്, ആദര്‍ശ് എന്നിവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇര്‍ഫാന്‍ അങ്ങാടി, സജീദ്, മനാഫ്, ഫൈസല്‍ അബ്ദുള്ള, ദില്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.







