തിരുവനന്തപുരം: 30-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയോടനുബന്ധിച്ച് സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന മൂന്നാമത് കേരള ഫിലിം മാര്‍ക്കറ്റിന് തുടക്കമായി. ഡിസംബര്‍ 14 മുതല്‍ 16 വരെ തിരുവനന്തപുരം സൗത്ത് പാര്‍ക്ക് ഹോട്ടലിലാണ് ഫിലിം മാര്‍ക്കറ്റ് വേദി ഒരുക്കിയിരിക്കുന്നത്.
സാംസ്‌കാരിക വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ ഖൊബ്രഗഡെ ഫിലിം മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡോ. രാജന്‍ ഖൊബ്രഗഡെയും ക്യൂറേറ്റര്‍ ലീന ഖൊബ്രഗഡെയും ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കെ. മധു അധ്യക്ഷത വഹിച്ചു. സംവിധായകന്‍ ടി.വി. ചന്ദ്രന്‍ മുഖ്യാതിഥിയായി. കെഎസ് എഫ് ഡി സി മാനേജിംഗ് ഡയറക്ടര്‍ പ്രിയദര്‍ശന്‍ പി എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ കുക്കു പരമേശ്വരന്‍, സെക്രട്ടറി സി അജോയ്, നടന്‍ ഇര്‍ഷാദ്, കെ എസ് എഫ് ഡി സി ബോര്‍ഡ് അംഗം ജീത്തു കൊളയാട്, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാല്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആഗോള സിനിമാ വിപണിയില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുകയുമാണ് കേരള ഫിലിം മാര്‍ക്കറ്റിന്റെ ലക്ഷ്യം.







