വിവാദ പരാമര്‍ശം: തെറ്റുപറ്റിയെന്ന് എം എം മണി

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വാങ്ങി ശാപ്പാടടിച്ച വോട്ടര്‍ന്മാര്‍ പണിതന്നുവെന്ന പരാമര്‍ശം തെറ്റായിപ്പോയെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം മണി. ഞായറാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലാണ് മണി ഖേദ പ്രകടനം നടത്തിയത്. അങ്ങിനെ പറഞ്ഞുപോയത് പിശകാണ്. വോട്ടെണ്ല്‍ ദിവസത്തെ സാഹചര്യത്തില്‍ അങ്ങിനെ പറഞ്ഞു പോയതാണ്. തന്റെ അഭിപ്രായം തെറ്റാണെന്നു സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞ നിലപാടിനെ അംഗീകരിക്കുന്നു- എം എം മണി പറഞ്ഞു.
പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ഇടതു മുന്നണിക്ക് ഉണ്ടായത്. ഇതിന്റെ കാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കും. തിരുത്തേണ്ട കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തിരുത്തും. ഇപ്പോഴത്തെ വിജയം കണ്ട് ആരും വലിയ കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ല. കേരളം കണ്ട ഏറ്റവും കഴിവുകെട്ട പ്രതിപക്ഷ നേതാവാണ് വി ഡി സതീശന്‍- എം എം മണി കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page