കാസര്‍കോട്: കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തു ഭരണം വീണ്ടും എല്‍ ഡി എഫിന്.
കാഞ്ഞങ്ങാട് ബ്ലോക്കില്‍ എല്‍ ഡി എഫിന് എട്ടു സീറ്റുകള്‍ ലഭിച്ചു. യു ഡി എഫിനു ഏഴു സീറ്റുകളും ലഭിച്ചു.
കാറഡുക്കയില്‍ ഒന്‍പത് സീറ്റുകളോടെയാണ് എല്‍ ഡി എഫ് ഭരണം നിലനിര്‍ത്തിയത്. യു ഡി എഫിന് മൂന്നും എന്‍ ഡി എ യ്ക്ക് രണ്ടു സീറ്റുകളും ലഭിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് യു ഡി എഫ് തൂത്തുവാരി. യു ഡി എഫിന് 16 സീറ്റുകളും എന്‍ ഡി എയ്ക്ക് രണ്ടും സീറ്റുകള്‍ ലഭിച്ചു. എല്‍ ഡി എഫിനു ഒരിടത്തും ജയിക്കാന്‍ കഴിഞ്ഞില്ല.







