മുട്ടടയില്‍ എല്‍ഡിഎഫിന് സിറ്റിങ് സീറ്റ് പോയി; വൈഷ്ണ സുരേഷിന് വിജയം, വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം

തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന് അട്ടിമറി വിജയം. മുട്ടട വാര്‍ഡില്‍ യുഡിഎഫ് വിജയിക്കുന്നത് 25 വര്‍ഷങ്ങള്‍ക്കുശേഷം. 363 വോട്ട് നേടിയാണ് വൈഷ്ണ വിജയിച്ചത്. 231 വോട്ടാണ് ഇടത് സ്ഥാനാര്‍ത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ. വോട്ടര്‍ പട്ടികയില്‍നിന്ന് പേര് വെട്ടിയതിനെത്തുടര്‍ന്ന് വൈഷ്ണയുടെ സ്ഥാനാര്‍ഥിത്വം വിവാദത്തിലായിരുന്നു. ഹൈക്കോടതി വരെ നീണ്ട നിയമയുദ്ധത്തിനൊടുവിലാണ് വൈഷ്ണയ്ക്ക് വോട്ടവകാശവും സ്ഥാനാര്‍ഥിത്വവും ലഭിച്ചത്. കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റാണ് വൈഷ്ണ. കോര്‍പ്പറേഷില്‍ കോണ്‍ഗ്രസിന്റെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ്. അഭിമാനകരമായ വിജയമാണെന്നും സന്തോഷമുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ജനങ്ങള്‍ നല്‍കിയ വിജയമാണ്. വോട്ടര്‍ പട്ടികയിലെ പേരുമായി ബന്ധപ്പെട്ട പ്രശ്‌നത്തിനിടെ പറഞ്ഞതും സത്യം വിജയിക്കുമെന്നാണ്. വളരെയധികം സന്തോഷമുണ്ടെന്നും ജനങ്ങളോട് നന്ദിയുണ്ടെന്നും വൈഷ്ണ സുരേഷ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page