കാസർകോട്: കാസർകോട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളായ ബേക്കലിലും പുത്തിഗെയിലും റീകൗണ്ടിംഗ് .ജില്ലാ പഞ്ചായത്ത് വരണാധികാരയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ ആണ് ഇതു സംബന്ധിച്ച ഉത്തരവ് നൽകിയത്. ഡിസംബർ 14 ന് രാവിലെ 8 മണി മുതൽ അതേ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ റീ കൗണ്ടിംഗ് നടക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ബേക്കലിൽ എൽ ഡി എഫും പുത്തിഗെയിൽ യുഡിഎഫുമാണ് വിജയിച്ചത്. ഇതു ചോദ്യം ചെയ്താണ് എതിർ സ്ഥാനാർത്ഥികൾ റീകൗണ്ടിംഗ് ആവശ്യപ്പെട്ടത്.







