കുമ്പള : കുമ്പള പഞ്ചായത്തിൽ ലീഗ് നേടിയ വിജയത്തിൽ ആവേശഭ രിതരായ പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. കണ്ടവർ കണ്ടവർ അണിചേർന്നത്തോടെ പ്രകടനം ടൗണിൽ ആവേശം വിതറി. പഞ്ചായത്തിൽ യു ഡി എഫ് തുടർ ഭരണത്തിന് അവസരം ഒരുക്കിയ പ്രവർത്തകരെ ഭാരവാഹികൾ അനുമോദിച്ചു.തിരഞ്ഞെടുപ്പിൽ വിജയിച്ച യു ഡി എഫ് സ്ഥാനാർഥികളും ആഹ്ലാദപ്രകട നത്തിൽ അണി നിരന്നു.
ബി ജെ പി പ്രവർത്തകരും ടൗണിൽ വിജയാഹ്ലാദം പ്രകടിപ്പിച്ചു.വിജയിച്ച സ്ഥാനാർഥികളും പാർട്ടി ഭാരവാഹികളും പ്രകടനത്തിലണി ചേർന്നു.പ്രകടനങ്ങൾ ടൗണിനെ സന്തോഷ ഭരതമാക്കി.








