കാഞ്ഞങ്ങാട്: ശക്തിയേറിയ മത്സരം നടന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ ഇരുമുന്നണിക്കും ഭൂരിപക്ഷമില്ല. ഭരണം നടത്തിയിരുന്ന സി പി എമ്മിനും പ്രതിപക്ഷത്തായിരുന്ന യു ഡി എഫിനും 20 വീതം സീറ്റ് ലഭിച്ചു. ബി ജെ പി മൂന്നിടത്തു വിജയിച്ചിട്ടുണ്ട്. വിജയികളായ മറ്റു സ്ഥാനാര്‍ത്ഥികളുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇവിടെ ഭരണ സമിതി നിലവില്‍ വരുക എന്ന അനിശ്ചിതത്വവും മുനിസിപ്പാലിറ്റിയില്‍ പ്രകടമായിട്ടുണ്ട്.







