കാസര്‍കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ ഭരണം വീണ്ടും എല്‍ഡിഎഫിന്. 18 സീറ്റില്‍ 9 എണ്ണത്തില്‍ എല്‍ഡിഎഫ് വിജയിച്ചു. 8 സീറ്റുകളില്‍ യുഡിഎഫും ഒരു സീറ്റില്‍ എന്‍.ഡി.എയും വിജയിച്ചു. സിപിഎമ്മിലെ സാബു എബ്രഹാം ആണ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചത്. പുതുമുഖങ്ങളെയാണ് ഇടതുപക്ഷം ഇക്കുറി കളത്തിലിറക്കിയത്.







