കാസര്‍കോട്: കാറഡുക്ക പഞ്ചായത്തിലെ നിലവിലെ പ്രസിഡന്റ് കെ ഗോപാലകൃഷ്ണ ഒരു വോട്ടിനു തോറ്റു. 12-ാം വാര്‍ഡായ ബളക്കെയില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ ഷെരീഫ് മുള്ളേരിയയോടാണ് പ്രസിഡണ്ട് അടിയറവ് പറഞ്ഞത്.
പഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ എട്ടു വാര്‍ഡുകളില്‍ ബി ജെ പി വിജയിച്ചു. നാലുവാര്‍ഡുകളില്‍ യു ഡി എഫും നാലു വാര്‍ഡുകളില്‍ മറ്റുള്ളവരും വിജയിച്ചു.







