തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫും എന്‍ഡിഎയും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നു. എല്‍ഡിഎഫ് 13 വാര്‍ഡുകളിലും എന്‍ഡിഎ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു. യുഡിഎഫ് ബഹുദൂരം പിന്നിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേ സമയം സംസ്ഥാനത്ത് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ വന്‍ മുന്നേറ്റത്തിലാണ്. എറണാകുളം കോര്‍പറേഷനില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ആന്റണിയെ ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പ്പിച്ചു. പാലക്കാട്ടും ഷൊര്‍ണ്ണൂരിലും ബിജെപി ശക്തമായ മുന്നേറ്റത്തിലാണ്.







