കാസര്‍കോട്: ബദിയഡുക്ക പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും 10 സീറ്റ് വീതം ലഭിച്ചു. ഒരെണ്ണത്തില്‍ സിപിഎം ജയിച്ചു. 21 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ ബിജെപിക്ക് 10 വാര്‍ഡുകള്‍ ലഭിച്ചു. കോണ്‍ഗ്രസിനും ലീഗിനും കൂടിയും 10 സീറ്റുണ്ട്. സിപിഎം ഇതില്‍ ഏത് പാര്‍ടിയെ പിന്തുണക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഒരു സീറ്റുള്ള സിപിഎമ്മിലാണ് പഞ്ചായത്തിലെ ജനങ്ങളുടെ നോട്ടം.







