കാസര്‍കോട്: പ്രമുഖ കബഡിതാരം പൈക്ക, മൂലടുക്കയിലെ രവി കിരണ്‍ (44) കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം വീട്ടില്‍ കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ ജെ കെ കോരന്‍- പ്രേമലത ദമ്പതികളുടെ മകനാണ്. ഭാര്യ: ഉഷ. ഏകമകള്‍: ദിവ്യാകിരണ്‍. സഹോദരങ്ങള്‍: രാജ്‌മോഹന്‍, അനുപമ. മരുമകന്‍: രവി. രവി കിരണിന്റെ ആകസ്മിക മരണം നാടിനെ കണ്ണീരിലാഴ്ത്തി.







