കുമ്പള :കുമ്പള പഞ്ചായത്ത് നാലാം വാർഡ് ഒന്നാം ബൂത്തിൽ വോട്ടിംഗ് മെഷീൻ പിണങ്ങി. നാലാം വാർഡായ ബംബ്രാണ യിലെ ഒന്നാം ബൂത്തിലെ വോട്ടിംഗ് മെഷീനാണ് പണിമുടക്കിയത്. ബൂത്തിലെ ജീവനക്കാർ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഏഴര വരെ മെഷീനെ മെരുക്കിയെടുക്കാൻ കഴിഞ്ഞില്ല. വാശിയേറിയ പ്രചരണം കഴിഞ്ഞു അതേ വാശിയോടെ സമ്മതിദാനം രേഖപ്പെടുത്താൽ അതിരാവിലെ എത്തിയ വോട്ടർമാർക്ക് അരിശം കയറിയിട്ടുണ്ട്. പഞ്ചായത്തിൽ മിക്ക ബൂത്തിലും ആറുമണിക്കു തന്നെ വലിയ ക്യൂ പ്രകടമായിട്ടുണ്ട്. വനിതകളാണ് ബൂത്തിലെത്തിയ വോട്ടർമാരിൽ കൂടുതൽ .







