തെസ്പൂര്‍: അരുണാചല്‍പ്രദേശിലെ ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡില്‍ ട്രക്ക് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു. 17 പേര്‍ മരണപ്പട്ടതായി റിപോര്‍ട്ട്. 22 തൊഴിലാളികളുമായി പോയ ട്രക്ക് ആണ് അപകടത്തില്‍പെട്ടതെന്നാണ് വിവരം. കുന്നിന്‍ പ്രദേശത്തെ ഒരു വഴിയില്‍ വെച്ചാണ് വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് 1000 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞതെന്ന് അധികൃതര്‍ പറഞ്ഞു. 13 മൃതദേഹങ്ങള്‍ കണ്ടെടുത്തു. തിങ്കളാഴ്ചയാണ് അപകടം നടന്നത്. പരിക്കേറ്റ് രക്ഷപ്പെട്ട ഒരാള്‍ നഗരത്തിലെത്തി വിവരം പറഞ്ഞതോടെയാണ് അപകടം പുറം ലോകം അറിയുന്നത്. ട്രക്കിലുണ്ടായിരുന്ന 22 തൊഴിലാളികളില്‍ 19 പേര്‍ അസമിലെ ടിന്‍സുകിയ ജില്ലയില്‍ നിന്നുള്ളവരാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് അപകട വിവരം അറിഞ്ഞപ്പോള്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. കാണാതായ ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി ദുര്‍ഘടമായ ഭൂപ്രദേശങ്ങളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
അതിര്‍ത്തിയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ചഗ്ലഗാം റോഡില്‍ ആണ് അപകടം നടന്നത്.







