മലപ്പുറം: സ്‌കൂട്ടറില്‍ ലോറിയിടിച്ച് സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ സ്റ്റാഫ് നഴ്‌സ് മരിച്ചു. വലമ്പൂര്‍ പൂപ്പലം പാറക്കല്‍ വീട്ടില്‍ വിനോദ് രാജിന്റെ ഭാര്യ പി.കെ. സുജാതയാണ് (49) മരിച്ചത്. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലെ നഴ്സായിരുന്നു. രാവിലെ സ്‌കൂട്ടറില്‍ ജോലിക്ക് ആശുപത്രിയിലേക്കു പോകുമ്പോള്‍ ആണ് അപകടം. പെരിന്തല്‍മണ്ണ-ഊട്ടി റോഡില്‍ മാനത്തുമംഗലത്ത് ബുധനാഴ്ച രാവിലെ 7.50നായിരുന്നു അപകടം. അമിത വേഗത്തില്‍ എത്തിയ ലോറി സുജാതയുടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിച്ചതോടെ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. ഉടന്‍ സമീപത്തെ മൗലാന ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. മക്കള്‍: ദേവി ഗിരിജ, സഹസ്രനാഥന്‍.







