പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട്ട് വോട്ടുചെയ്യാനെത്തി. കുന്നത്തൂര്‍മേടിലാണ് രാഹുലില്‍ വോട്ടുചെയ്യാനെത്തിയത്. രണ്ടു ബലാത്സംഗ കേസികളിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുല്‍ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. വൈകീട്ട് 4.45 മണിയ്ക്കാണ് രാഹുല്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്. കോടതി തീരുമാനിക്കും സത്യം ജയിക്കുമെന്ന രണ്ടുവാക്ക് മാത്രമാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബലാത്സംഗ പരാതിയില്‍ കേസെടുത്തതോടെ രാഹുല്‍ കഴിഞ്ഞ 15 ദിവസമായി ഒളിവിലായിരുന്നു.







