തിരഞ്ഞെടുപ്പ് സംബന്ധിച്ച് ലൈവ് ചെയ്യുന്നതിനിടെ മാധ്യമ പ്രവര്‍ത്തകന് ഭീഷണി, കയ്യേറ്റ ശ്രമം

കാഞ്ഞങ്ങാട്: തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ലൈവായി നല്‍കുന്നതിനിടെ മാധ്യപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യാന്‍ ശ്രമം. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. ന്യൂസ് 18 റിപ്പോര്‍ട്ടര്‍ കെ വി ബൈജുവിനുനേരെയാണ് കയ്യേറ്റശ്രമം നടന്നത്. മുഖ്യമന്ത്രി രാവിലെ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയെ കുറിച്ച് പറഞ്ഞവാക്കുകള്‍ വോട്ടര്‍മാര്‍ക്കിടയിലുണ്ടാക്കിയ പ്രതികരണങ്ങളടക്കം ലൈവ് നല്‍കുന്നതിനിടയിലാണ് ഒരുസംഘം ആളുകള്‍ ഇടപെട്ട് പ്രശ്‌നം സൃഷ്ടിച്ചത്. ഇക്ബാല്‍ സ്‌കൂള്‍ പോളിംഗ് സ്റ്റേഷന്‍ പരിസരത്തുവെച്ച് ലീഗുകാരടങ്ങിയ സംഘമാണ് തന്നെ തടസപ്പെടുത്തി കയ്യേറ്റം ചെയ്തതെന്ന് ബൈജു ആരോപിച്ചു. രാഹുലിനെതിരെ മിണ്ടിപ്പോകരുതെന്ന് അക്രോശിച്ചസംഘം പാഞ്ഞടുത്ത് ലൈവ് റിപ്പോര്‍ട്ടിങ് തടസപ്പെടുത്തുകയായിരുന്നു. ഒടുവില്‍ പൊലീസ് സ്ഥലത്തെത്തി ബഹളമുണ്ടാക്കിയവരെ നീക്കം ചെയ്തതോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടതെന്നു പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page