ബാങ്കോക്ക്: 25 പേര്‍ വെന്തുമരിച്ച ഗോവ നെറ്റ് ക്ലബ് തീപിടിത്തത്തെ തുടര്‍ന്ന് തായ്‌ലാന്‍ഡിലേക്ക് സ്ഥലം വിട്ട ക്ലബ് ഉടമകളായ ലൂത്രാ സഹോദരന്മാരെ തായ്‌ലാന്‍ഡ് പൊലീസ് അറസ്റ്റുചെയ്തു. റോമിയോ ലയണ്‍ നെറ്റ് ക്ലബ് ഉടമകളായ സൗരഭ് ലൂത്രാ, സഹോദരന്‍ ഗൗരവ് ലൂത്രാ എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഇവരെ പിടികൂടുന്നതിനായി ഇന്റര്‍പോള്‍ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ അപേക്ഷ അനുസരിച്ചാണ് ഇവരെ അറസ്റ്റുചെയ്തത്.അറസ്റ്റിന് ശേഷം ഫുക്കെറ്റില്‍ എത്തിയിട്ടുള്ള ഇവരെ ഇന്‍ഡ്യയിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് തായ്‌ലാന്‍ഡ് അധികൃതര്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.







