ചെന്നൈ: ചെന്നൈ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് സംഘത്തെ കസ്റ്റംസ് പിടികൂടി. വിമാന ജീവനക്കാര്‍ ഉള്‍പ്പെട്ട സംഘത്തില്‍ നിന്ന് 11.5 കോടി രൂപ വിലമതിക്കുന്ന 9.46 കിലോ സ്വര്‍ണം പിടിച്ചെടുത്തു. 5 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. നെഞ്ചിലും അരയിലും പ്രത്യേക ബെല്‍റ്റുകളില്‍ ദ്രവരൂപത്തില്‍ സൂക്ഷിച്ചിരുന്ന 9.46 കിലോ 24 കാരറ്റ് സ്വര്‍ണം കണ്ടെത്തി. ചെന്നൈയില്‍ നിന്നെത്തിയ എമിറേറ്റ് വിമാനത്തിലെ ജീവനക്കാരനെ പരിശോധിച്ചുപ്പോഴാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്.
സ്വര്‍ണം കൈപ്പറ്റാനെത്തിയ 3 പേരും കള്ളക്കടത്തിനു സഹായിച്ച യാത്രക്കാരനും ഉള്‍പ്പെടെ 5 പേരെ വിമാനത്താവളത്തിന് പുറത്തുവച്ച് പിടികൂടി. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.







