കാസര്‍കോട്: ട്രെയിനില്‍ നിന്ന് ലഭിച്ച സ്വര്‍ണാഭരണങ്ങളുടെ ഉടമസ്ഥരെ തേടുന്നു. ഈമാസം ഏഴിന് വന്ദേ ഭാരത് എക്‌സ്പ്രസില്‍ നിന്ന് 5.6 ഗ്രാം തൂക്കമുള്ള സ്വര്‍ണമാല ട്രെയിനിലെ കാറ്ററിങ് ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നു. ഇത് കാസര്‍കോട് റെയില്‍വേ സ്റ്റേഷനിലെ പൊലിസ് സ്‌റ്റേഷനില്‍ ഏല്‍പിച്ചിരിക്കുകയാണ്. കൂടാതെ
2.4 ഗ്രാം തൂക്കമുള്ള കല്ലുപിടിപ്പിച്ച സ്വര്‍ണ്ണ മോതിരവും ട്രെയിനില്‍ നിന്ന് കളഞ്ഞ് കിട്ടിയിരുന്നു.
ഇവയുടെ ഉടമകള്‍ എത്രയും പെട്ടെന്ന് ഉടമസ്ഥാവകാശം കാണിക്കുന്ന തെളിവുകളുമായി റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൈപ്പറ്റണമെന്ന് അധികൃതര്‍ അറിയിച്ചു. അല്ലാത്തപക്ഷം മേല്‍പ്പറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ തുടര്‍നടപടികള്‍ക്കായി കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിക്കും. ഇതിനായി 9778639164, 04994223030 എന്ന സ്റ്റേഷന്‍ നമ്പറുകളിലോ, റെയില്‍വേ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച് ഒയുടെ 9497981124 നമ്പറിലോ ബന്ധപ്പെടാം.







