മംഗളൂരു: ചോക്ലേറ്റ് വാങ്ങാന്‍ കടയിലേക്ക് പോയ ആണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കട ഉടമ അറസ്റ്റില്‍. സൂറത്ത്കല്ലിലെ ചൊക്കബെട്ട് ഹാനി ഫാഷന്‍ ഷോപ്പ് ആന്‍ഡ് ജനറല്‍ സ്റ്റോര്‍ ഉടമ മുഹമ്മദ് ഇസ്മയില്‍(55) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ചോക്ലേറ്റ് വാങ്ങാന്‍ കടയില്‍ എത്തിയ ആറാം ക്ലാസുകാരനെ കടയിലെ ഒരു മുറിയില്‍ പൂട്ടിയിട്ട് കൈകാലുകള്‍ കയറുകൊണ്ട് കെട്ടി പ്രതി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. സംഭവത്തിന് ശേഷം കുട്ടി വീട്ടുകാരോട് കാര്യം പറയുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത സൂറത്ത്കല്‍ പൊലീസ് പ്രതിയെ കടയിലെത്തി അറസ്റ്റുചെയ്തു. കോടതി പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രതി രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണെന്നു ഇന്‍സ്‌പെക്ടര്‍ പ്രമോദ് കുമാര്‍ പറഞ്ഞു.







