കാസര്‍കോട്: സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീട്ടില്‍ എത്തിയ പെരുമ്പാമ്പിനെ അയല്‍വാസിയും കുടുംബശ്രീ പ്രവര്‍ത്തകയുമായ വീട്ടമ്മ പിടികൂടി ചാക്കിലാക്കി. നീലേശ്വരം, കടിഞ്ഞിമൂലയില്‍ കഴിഞ്ഞ ദിവസം രാത്രി 7.30 മണിയോടെയാണ് സംഭവം. അയല്‍വാസികളായ ഗിരിജ, ഗീത, ബിന്ദു, ദേവനന്ദ എന്നിവരുടെ വീട്ടിലാണ് പെരുമ്പാമ്പ് എത്തിയത്. പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പെരുമ്പാമ്പ് ഓടി ര ക്ഷപ്പെടാന്‍ ശ്രമിക്കുകയും അടുത്ത പറമ്പിലേക്ക് പോകുകയും ചെയ്തു. പിന്നാലെ എത്തിയ കുടുംബശ്രീ പ്രവര്‍ത്തകയായ ദിവ്യ പ്രകാശന്‍ സാഹസികമായി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കുകയായിരുന്നു. പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. പാമ്പിനെ പിടികൂടാന്‍ പൊതുജനത്തിനു അധികാരം ഇല്ലെന്നും പിടികൂടിയിട്ടുണ്ടെങ്കില്‍ ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനു വീട്ടമ്മ തയ്യാറായില്ല. പിന്നീട് രാത്രി ഏറെ വൈകിയാണ് ഫോറസ്റ്റ് അധികൃതര്‍ എത്തി പാമ്പിനെ ഏറ്റുവാങ്ങിയത്.







