ആലപ്പുഴ: മാവേലിക്കര നഗരസഭ മുന്‍ കൗണ്‍സിലര്‍ കനകമ്മ സോമരാജി (67)നെ മകന്‍ മർദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തില്‍ മകന്‍ കൃഷ്ണദാസി(29)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സംശയം. മാതാവിനെ കൊലപ്പെടുത്തിയ വിവരം കൃഷ്ണദാസ് തന്നെ രാവിലെ പൊലീസ് സ്റ്റേഷനില്‍ എത്തി അറിയിക്കുകയായിരുന്നു. ലഹരിക്കടിമയായിരുന്ന കൃഷ്ണദാസ് ഡീ-അഡിക്ഷൻ സെന്‍ററിൽ ലഹരി മുക്ത ചികിത്സ കഴിഞ്ഞ് വീട്ടിൽ എത്തിയതായിരുന്നു. വീട് വിൽക്കുന്നതുമായി മാതാവുമായി സ്വത്ത് തർക്കമുള്ളതായി ബന്ധുക്കൾ പറയുന്നു. ചെങ്ങന്നൂർ ഡിവൈ എസ്പി ആർ ബിനുകുമാർ സ്ഥലത്ത് എത്തി. ഫോറൻസിക് സംഘം സ്ഥലത്തെത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.







